എനിക്ക് വലിയൊരു ഹൃദയം
ഉണ്ടെന്നു പറയാം,
പക്ഷേ ചിലപ്പോഴത് എനിക്ക് തന്നെ പാടാണ്.
ഒരായിരംതവണ ഞാൻ ആലോചിക്കുന്നു,
മാപ്പ് പറയുന്ന വഴിയൊരാശ്രമം പോലെ.
എളുപ്പത്തിൽ ക്ഷമിക്കുന്നു ഞാൻ,
എന്നെക്കുറിച്ച് അല്പം പോലും ചിന്തിക്കാത്തവരെയെങ്കിലും.
അവരെപ്പറ്റി ഞാൻ ഇടവിട്ടുംചിന്തിക്കുന്നു, ആശങ്കപ്പെടുന്നു.
നിയന്ത്രണം ഇല്ലാത്ത കാര്യങ്ങൾക്കുംഞാൻ കുറ്റബോധം വഹിക്കുന്നു.
എന്നാലും, ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് —ഒരു ഭയം.
എനിക്ക് ഉള്ളതുപോലെ
ആഴത്തിൽ പകരാനാകുന്ന
ഒരു ഹൃദയമുള്ള ആരെയെങ്കിലും
ഞാൻ ഒരിക്കലും
കണ്ടെത്താനാവില്ലേ എന്ന ഭയം.
വലിയ ഹൃദയമാണെന്നു വിശേഷിപ്പിക്കപ്പെടുന്നത്
അനുഗ്രഹമോ ശാപമോ
എനിക്ക് പോലും അറിയില്ല.
By,
ഷെബി ഐസക് ഷൈജു,
III DC BA English
